അമ്മയെ കൊന്ന് അവയവങ്ങള്‍ വറുത്ത് കഴിച്ച് മകന്‍: മാതൃത്വത്തിനുള്ള വലിയ അപമാനമെന്ന് കോടതി

Crime India News

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന് മഹാരാഷ്ട്ര കോടതിയുടെ നിര്‍ണായക വിധി. 2017 ആഗസ്റ്റില്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി അവയവങ്ങള്‍ വറുത്ത് കഴിച്ചതിന് 35 കാരനായ യുവാവിന് കോടതി വധശിക്ഷ വിധിച്ചിരുന്നു.

കൊലപാതകം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നാണ് ജഡ്ജിയുടെ വിലയിരുത്തല്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി വിലയിരുത്തി. കോലാപൂര്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി മഹേഷ് കൃഷ്ണജിയാണ് പ്രതിയെ തൂക്കിലേറ്റാന്‍ വിധിച്ചത്. ആ അമ്മ അനുഭവിച്ച വേദന വാക്കുകളിലൂടെ വിശദ്ധീകരിക്കാന്‍ കഴിയില്ല. മദ്യാസക്തി കാരണമാണ് അയാള്‍ കുറ്റം ചെയ്തിരിക്കുന്നത്. നിസഹായയായ അമ്മയുടെ ജീവിതം അവന്‍ ഇല്ലാതാക്കി. മാതൃത്വത്തിന് തന്നെ വലിയൊരു അപമാനമാണിത്. എന്നാണ് കോടതിയുടെ നിരീക്ഷണം.

2017 ആഗസ്റ്റിലാണ് സംഭവം നടന്നത്. അമ്മയെ കൊന്ന് മൃദദേഹത്തിന് സമീപത്ത് നിക്കുന്ന പ്രതിയെ അയല്‍വാസിയായ കുട്ടിയാണ് ആദ്യം കണ്ടത്. കുട്ടി അലറിക്കരഞ്ഞതോടെ ആളുകള്‍ കൂടുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ചില അവയവങ്ങള്‍ പുറത്തെടുത്ത നിലയിലായിരുന്നു മൃദദേഹം. ഹൃദയം ഒരു തളികയിലും മറ്റ് ചില അവയവങ്ങള്‍ എണ്ണ പാത്രത്തിലും ആയാണ് കാണപ്പെട്ടത്. വളരെ നേരത്തെ കടുത്ത പരിശ്രമത്തിനൊടുവിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.