നിപ; രണ്ടു പേര്‍ക്ക് കൂടി രോഗ ലക്ഷണം

Breaking News

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടെ രോഗലക്ഷണം. ഇവരെ കോഴിക്കോട് തന്നെയുള്ള സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. 158 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 20 പേര്‍ക്ക് പ്രാഥമിക സമ്പര്‍ക്കമുണ്ട്. പ്രതിരോഥ പ്രവര്‍ത്തനങ്ങള്‍ക്കായി 16 കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ നിപ കണ്‍ട്രോള്‍ റൂമും മെഡിക്കല്‍ കോളേജില്‍ നിപ വാര്‍ഡും തുറന്നിട്ടുണ്ട്.

ആശങ്ക വേണ്ടെന്നും വേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് വ്യക്തമാക്കി. നിലവില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരും നിരീക്ഷണത്തിലാണ്. കേന്ദ്രസംഘം കേരളത്തിലെത്തിയിട്ടുണ്ട്.