നാളെമുതൽ കൊച്ചി മെട്രോ ഓടി തുടങ്ങും

Keralam News

എറണാകുളം: നാളെ മുതൽ വീണ്ടും സർവീസുകൾ തുടങ്ങാനൊരുങ്ങി കൊച്ചി മെട്രോ. സർവീസുകൾ രാവിലെ എട്ടു തൊട്ട് വൈകീട്ട് എട്ടുമണി വരെയായിരിക്കും നടത്തുക. കൊച്ചി മെട്രോയുടെ സർവീസുകൾ വീണ്ടും തുടങ്ങുന്നത് 53 ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ്. മെയ് എട്ടിന് കോവിഡ് പ്രതിസന്ധിയിൽ ലോക്ക്ഡൗൺ പ്രഘ്യമാപിച്ചതിനാൽ സർവീസുകൾ നിർത്തി വെക്കുകയായിരുന്നു.

ഡിസാസ്റ്റർ മനേജ്‌മെന്റിന്റെ അനുമതി ഇല്ലാത്തതിനാലായിരുന്നു കെഎസ്ആർടിസി വരെ ഓടി തുടങ്ങിയിട്ടും മെട്രോ സർവീസ് തുടങ്ങാതിരുന്നത്. മെട്രോ അധികൃതർ ഡിസാസ്റ്റർ മനേജ്‌മെന്റിന് കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് സർവീസ് തുടങ്ങാൻ ഒരുക്കമാണെന്ന് കാണിച്ച് അപേക്ഷ കൊടുത്തതിനെ തുടർന്നാണ് അനുമതി നൽകിയത്.