നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച്‌ യുവാവിന് ദാരുണാന്ത്യം

Local News

ചങ്ങനാശേരി: വാഴൂര്‍ റോഡില്‍ തെങ്ങണയ്ക്ക് സമീപം ഇല്ലിമൂട്ടില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച്‌ യുവാവിന് ദാരുണാന്ത്യം.മാ മമ്മൂട് വെങ്കോട്ട കുളത്തുങ്കല്‍ ലാലിച്ചന്റെ മകന്‍ ബോബിന്‍ കെ ലാലിച്ച(26)നാണ് മരിച്ചത്‌. ബോബിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്.

കേറ്ററിംങ് ജോലികള്‍ക്കു ശേഷം മടങ്ങുകയായിരുന്ന വെങ്കോട്ട സ്വദേശികളായ സംഘം സഞ്ചരിച്ച കാര്‍ ഇല്ലിമൂടിനു സമീപം നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച്‌ മറിയുകയായിരുന്നു .

സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വിട്ടു നല്‍കും. മാതാവ് സുബി.സഹോദരങ്ങള്‍ ലോബിന്‍, ലിബി.