പൊൻമളയിൽ ഗുഡ്സ് ഒട്ടോയിൽ നിന്ന് തെറിച്ച് വീണ് നാല് വയസുകാരൻ മരിച്ചു

Breaking Local News

കോട്ടക്കൽ: പൊൻമളയിൽ ഗുഡ്സ് ഒട്ടോയിൽ നിന്ന് തെറിച്ച് വീണ് നാല് വയസുകാരൻ മരിച്ചു. ഒതുക്കുങ്ങൽ മവേലിക്കുണ്ട് സ്വദേശി തട്ടാരു തൊടി അബ്ദുൾ റഷീദിന്റെ മകൻ റയ്യാൻ റാഫി (4) ആണ് മരിച്ചത്.ഞായറാഴ്ച
വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. സ്വന്തം വീട്ടിൽ നിന്നും ബന്ധുവിനോപ്പം പൊൻമളയിലെ മാതാവിന്റെ വീട്ടിലേക്ക് പോകും വഴിയാണ് അപകടം. ഗുഡ്സ് ഒട്ടോയുടെ മുന്നിലിരുന്നു പോകുന്നതിനിടെ വാതിൽ തുറന്ന് റോഡിൽ വീഴുകയായിരുന്നു. ഉടനെ മലപ്പുറത്തെ താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
മാതാവ്:ഫാത്വിമ സൂറ,സഹോദരങ്ങൾ:
റബീഹുൽ റഷാദ്, റിഷാദ്