വാര്‍ഷിക വരുമാനം ഒന്നരക്കോടി: പോലീസ് കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര സിന്ദിനെ അമിതാബച്ചന്റെ ബോഡിഗാര്‍ഡ് സ്ഥാനത്തു നിന്ന് മാറ്റി

News

വാര്‍ഷിക വരുമാനം ഒന്നരക്കോടിയാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അമിതാബച്ചന്റെ ബോഡി ഗാര്‍ഡ് ജിതേന്ദ്ര സിന്ദിനെ ജോലിയില്‍ നിന്നും മാറ്റി. മുംബൈ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് ജിതേന്ദ്ര സിന്ദി ജോലി ചെയ്യുന്നത്.

വര്‍ഷങ്ങളായി അമിതാബച്ചന്റെ ബോഡിഗാര്‍ഡായി ജോലി ചെയ്തു വരികയാണ് ഇയാള്‍. എക്‌സ് കാറ്റഗറി സുരക്ഷയാണ് ബച്ചനു പോലീസ് ഒരുക്കുന്നത്. ബച്ചനുമായി ഇയാള്‍ക്ക് അടുത്ത ബന്ധവുമുണ്ട്. ജിതേന്ദ്ര സിന്ദിനു എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മുംബൈ പോലീസാണ് കേസ് അന്വേഷിക്കുന്നത്.

സാധാരണ അഞ്ചു വര്‍ഷമാണ് ഒരാള്‍ക്ക് ബോഡി ഗാര്‍ഡായി തുടരാന്‍ കഴിയുന്ന കാലാവധി. എന്നാല്‍ ജിതേന്ദ്ര സിംഗ് 2015 മുതല്‍ തന്നെ അമിതാബച്ചന്റെ ബോഡിഗാര്‍ഡായി ജോലി ചെയ്തു വരികയാണ്.