താലിബാന്റെ പുതിയ ഫത്വകള്‍; സംഗീതം നിരോധിച്ചു; സ്ത്രീകളുടെ ശമ്പളം വീട്ടില്‍ നല്‍കും

News

അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തതിനു പുറമെ പുതിയ ഫത്വകള്‍ പുറപ്പെടുവിച്ച് താലിബാന്‍. ഭാവി കെട്ടിപ്പടുക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും പഴയ കാര്യങ്ങള്‍ തങ്ങള്‍ മറക്കുന്നുവെന്നും താലിബാന്‍ വ്യക്തമാക്കി. പുതിയ താലിബാനില്‍ കൊണ്ടു വരുന്ന നിയമങ്ങളെക്കുറിച്ചും താലിബാന്‍ പ്രതിനിധി സബീഹുള്ള മുജാഹിദ് സൂചന നല്‍കി.

സംഗീതം അനിസ്ലാമികമാണെന്നും അതു കൊണ്ടു തന്നെ അവ നിരോധിക്കുന്നുവെന്നും താലിബാന്‍ പറഞ്ഞു. സംഗീതത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ ആളുകളെ സമ്മര്‍ദ്ദത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ആ സമ്മര്‍ദ്ദം ഏതു തരത്തിലായിരിക്കുമെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടില്ല.

സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണമെന്ന രീതീയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. താലിബാന്‍ സ്ത്രീകളെ ജോലിയില്‍ തുടരാന്‍ അനുവദിക്കും. പക്ഷേ ഇസ്ലാമിക വേഷം ധരിക്കണം. സ്ത്രീകളുടെ ശമ്പളം വീടുകളില്‍ നല്‍കും. അതു പോലെ സ്ത്രീകള്‍ ദൂരയാത്ര ചെയ്യുകയാണെങ്കില്‍ പുരുഷന്‍ തുണയായി ഉണ്ടായിരിക്കണമെന്നും താലിബാന്‍ വ്യക്തമാക്കി.