എ.പി.അനില്‍കുമാര്‍ തന്നെ ചതിച്ചുവെന്ന് ചെന്നിത്തല

Breaking News

ഗ്രൂപ്പിനെ സംരക്ഷിക്കാതെ എ.പി. അനില്‍കുമാര്‍ എം.എല്‍.എ ഐ ഗ്രൂപ്പിനെ ഒറ്റുകൊടുത്തുവെന്ന് നേതാക്കള്‍. ഇന്നലെ മലപ്പുറത്തു രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ നടന്ന ഐ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗത്തിലാണ് സംഭവം. നേതാക്കളില്‍ ഭൂരിഭാഗംപേരും എ.പി അനില്‍കുമാര്‍ എം.എല്‍.എയെ തള്ളിപ്പറഞ്ഞു. യു.ഡി.എഫ് മലപ്പുറം ജില്ലാ ചെയര്‍മാനും മുന്‍ കെ.പി.സി.സി സെക്രട്ടറിയുമായ പി.ടി അജയ്മോഹന്റെ പൊന്നാനിയിലെ വീട്ടില്‍വെച്ചാണ് ജില്ലയിലെ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചോര്‍ന്നത്. അജയ്മോഹന്റെ മാതാവ് നളിനി മോഹനകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് അനുശോചനമറിയിക്കാനാണ് ചെന്നിത്തല വ്ന്നത്. ഈ സമയത്തേക്കാണു ഐ ഗ്രൂപ്പ് നേതാക്കളോടെല്ലാം തന്നെ എത്താന്‍ രഹസ്യമായ നിര്‍ദ്ദേശം നല്‍കിയിരുന്നു.
തുടര്‍ന്ന് രമേശ് ചെന്നിത്തലക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും അനില്‍കുമാര്‍ എം.എല്‍.എയെ തള്ളിപ്പറയുകയുമായിരുന്നു യോഗം. നേരത്തെ അനില്‍കുമാറിനെ തന്റെ കടുംപിടുത്തതിലാണ് മന്ത്രിയാക്കിയതെന്നും കൂടെയുണ്ടാകുമെന്ന് രാത്രിയില്‍ പറഞ്ഞ അനില്‍കുമാര്‍ നേരം വെളുത്തപ്പോഴേക്കും വഞ്ചിച്ച് കാലുമാറിയെന്നും യോഗത്തില്‍ വികാരാധീനനായി ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലാണ് ജയലക്ഷ്മി മന്ത്രിയായപ്പോള്‍ അവസരം നഷ്ടമാകുമായിരുന്ന അനില്‍കുമാറിനുവേണ്ടി ചെന്നിത്തല രംഗത്തുവന്നിരുന്നത്.
തുടര്‍ന്നു ഇത്തവണ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ചെന്നിത്തലയെ പിന്തുണക്കുമെന്ന് നേരിട്ട് അറിയിച്ച ശേഷം അനില്‍കുമാര്‍ കാലുവാരിയതെന്നാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. തുടര്‍ന്ന് വി.ഡി സതീശനെയണ് അനില്‍കുമാര്‍ പിന്തുണച്ചത്. ഐ ഗ്രൂപ്പിന്റെ പേരില്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും
പല തവണ ഉറപ്പിച്ച അനില്‍കുമാര്‍ പക്ഷെ ഗ്രൂപ്പിനെയോ നേതാക്കളെയോ സംരക്ഷിക്കാതെ ഒറ്റുകൊടുക്കുകയായിരുന്നുവെന്ന് യോഗത്തില്‍ വിവിധ നേതാക്കള്‍ പറഞ്ഞു. മലപ്പുറം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടി രംഗത്തിറങ്ങിയ അനില്‍കുമാറിനെ യാതൊരു കാരണവശാലും പിന്തുണക്കേണ്ടതില്ലെന്നും ഐ.ഗ്രൂപ്പ് നേതാക്കള്‍ തീരുമാനിച്ചു.
മുന്‍ കെ.പി.സി.സി സെക്രട്ടറിമാരായ പി.ടി അജയ്മോഹന്‍, കെ.പി അബ്ദുല്‍മജീദ്, കെ.പി.സി.സി നിര്‍വ്വാഹകസമിതി അംഗം പറമ്പന്‍ റഷീദ്, ഡി.സി.സി ഭാരവാഹികളായ എന്‍.എ മുബാറക്ക്, രോഹില്‍നാഥ്, ചന്ദ്രവല്ലി, ടി.കെ അഷ്റഫ്, ശശി മങ്കട, പി.സി.എ നൂര്‍, എന്നിവരും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ യു.കെ അഭിലാഷ്, ഇ.പി രാജീവ് എന്നിവരും പങ്കെടുത്തു.