ബൂത്ത് തല കിയോസ്‌കുകള്‍ സന്ദര്‍ശിച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും നൗഷാദ് മണ്ണിശ്ശേരിയും

Breaking Local News Politics

മലപ്പുറം: പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും നൗഷാദ് മണ്ണിശ്ശേരിയും പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ബൂത്തുകള്‍ സന്ദര്‍ശിച്ചത് ആവേശമായി. മലപ്പുറം ,മലപ്പുറം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് ദിവസത്തെ ബൂത്ത് തല കിയോസ്‌കുകള്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും നൗഷാദ് മണ്ണിശ്ശേരിയും സന്ദര്‍ശിച്ച് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. മലപ്പുറം മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി എം പി മുഹമ്മദും തങ്ങളെ അനുഗമിച്ചു. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ ബൂത്തുകള്‍ രാവിലെ മുതല്‍ തന്നെ സന്ദര്‍ശനം നടത്തിയിരുന്നു. എം പി അബ്ദു സ്സമദ് സമദാനി മത്സരിക്കുന്ന പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിലെയും ബൂത്തുകളിലും സന്ദര്‍ശനം നടത്തി. ഇന്ത്യാ മുന്നണിക്ക് വലിയ വിജയ പ്രതീക്ഷയാണ് ഉള്ളതെന്ന് തങ്ങള്‍ പറഞ്ഞു.