എസ്ബിഐയുടെ പേരിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ച് തട്ടിപ്പ്

Crime News

എസ്ബിഐയുടെ പുതിയ ലോട്ടറി സ്കീം എന്ന വ്യാജ സന്ദേശത്തിനെതിരെ എസ്ബിഐ രംഗത്ത്. വാട്‍സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലാണ് ഇത് വ്യാപകമായി പ്രചരിക്കുന്നത്. എസ്ബിഐ പുതിയ ലോട്ടറി സ്കീമിനോടൊപ്പം സമ്മാനങ്ങളും സൗജന്യമായി കൊടുക്കപെടുന്നുണ്ടെന്നും അതിൽ പറയുന്നുണ്ട്.

എന്നാൽ ഇത് തികച്ചും വ്യാജമാണ്. എസ്ബിഐക്ക് യാതൊരു ബന്ധവുമില്ലാത്ത ഒരു പേജിലേക്കാണ് ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ എത്തുന്നത്. മാത്രമല്ല വ്യക്തികളുടെ സ്വകാര്യ വിവരങ്ങളാണ് ആ പേജിൽ ചോദിക്കുന്നത്. അതുകൊണ്ടുതന്നെ വ്യക്തികളുടെ വിവരങ്ങൾ കൈപറ്റുന്നതിനുവേണ്ടിയുള്ള തട്ടിപ്പാണെന്നത് വ്യക്തമാണ്. ബാങ്ക് ട്വിറ്ററിലൂടെ ഇത്തരമൊരു സ്കീമോ സൗജന്യ സമ്മാനങ്ങളോ എസ്ബിഐ മുന്നോട്ട് വെക്കുന്നില്ലെന്ന് പറഞ്ഞു. കൂടാതെ ആരുമായും ഓടിപി ഉൾപ്പടെയുള്ള സ്വകാര്യ വിവരങ്ങളും ബാങ്ക് വിവരങ്ങളും കൈമാറരുതെന്നും എസ്ബിഐ മുന്നറിയിക്കപ്പ് കൊടുത്തു.