ബൈക്കിൽ 20000 കിലോമീറ്റർ ഒറ്റയ്ക്ക് ഇന്ത്യൻ പര്യടനം നടത്തി മലയാളി പുരോഹിതൻ

India Keralam News Religion

തേവര : സ്വപ്നങ്ങൾക്കും യാത്രകൾക്കും പ്രായവും ജോലിയും തടസ്സമല്ലെന്ന് തെളിയിക്കുകയാണ് പ്രശാന്ത് പാലയ്ക്കപ്പിള്ളി എന്ന മലയാളി വൈദികൻ .തേവര സേക്രഡ് ഹാർട്ട് കോളേജിലെ മുൻ പ്രിൻസിപ്പൽ കൂടിയായ അച്ഛൻ 20000 കിലോമീറ്റർ ഒറ്റയ്ക്ക് ബൈക്കിൽ ഇന്ത്യൻ പര്യടനം നടത്തി നാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്.

121 ദിവസത്തെ ഇന്ത്യൻ പര്യടനം കഴിഞ്ഞുള്ള പ്രശാന്ത് അച്ഛന്റെ തിരിച്ചുവരവ് കോളേജിലെ കുട്ടികൾ ആഘോഷമാക്കുകയാണ്. 24 വർഷത്തെ അധ്യാപക ജീവിതത്തിന് കഴിഞ്ഞ ആപ്രിൽ മാസത്തിൽ വിരാമമിട്ട അദ്ദേഹം ഇന്ത്യയെ അറിയാനും പഠിക്കാനും ഇറങ്ങിച്ചെല്ലുകയായിരുന്നു.

യാത്ര അവസാനിപ്പിച്ച് തിരികെ എത്തിയ പ്രശാന്ത് അച്ഛന് ഇനിയും യാത്രകൾ തുടരണമെന്ന് മാത്രമാണ് പറയാനുള്ളത്.