സർവകലാശാല നിയമന വിവാദം; കണ്ണൂരിലെ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

Education Keralam News

കണ്ണൂർ : സർവകലാശാല നിയമന വിവാദത്തിൽ കണ്ണൂരിലെ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂർ സർവകലാശാലയുടെ ബോർഡിനു മുകളിൽ കമ്മ്യൂണിസ്റ്റ് പാഠശാല എന്ന ബാനർ കെട്ടിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് മാർച്ച് ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് സംഘർഷമുണ്ടായത്.

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. വി സി നിയമനത്തിൽ മന്ത്രി അനധികൃത ഇടപെടൽ നടത്തിയെന്നതിന് തെളിവാണ് കത്ത്. ഉന്നത വിദ്യാഭ്യാസ മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് വി ഡി സതീശൻ പറഞ്ഞു