ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു

Keralam News Sports

മലപ്പുറം : ഹോക്കിയെ ജില്ലയിൽ വളർത്തി കൊണ്ടുവരുന്നതിന്റെ ഭാഗമായി സംസ്ഥാന ഹോക്കി നൽകുന്ന ഹോക്കി സ്റ്റിക്കിന്റെ വിതരണം പൂക്കോട്ടൂർ മുതിരപ്പറമ്പ് ഗവ : യു.പി സ്‌കൂളിൽ മലപ്പുറം ഹോക്കി പ്രസിഡന്റ് പാലോളി അബ്ദുറഹിമാൻ പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇസ്മയിലിന് ഹോക്കി സ്റ്റിക്കുകൾ കൈമാറിക്കൊണ്ട് ഉദ്‌ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ; കാരാട്ട് അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രകാശൻ നീണ്ടാരത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പർ സുനീറ അലവിക്കുട്ടി , പി.ടി.എ പ്രസിഡന്റ് പി.സി നാസർ , പ്രധാന അധ്യാപകൻ ടി.കെ അബ്ദുള്ള ഷാഫി, വി.കെ മിനി, കെ. ഷീബ തുടങ്ങിയവർ പ്രസംഗിച്ചു.