കോഴിക്കോട് മുക്കം നഗരസഭയില്‍ കോവിഡ് ഡെല്‍റ്റ വകഭേതം സ്ഥിരീകരിച്ചു

Breaking Health Keralam News

കോഴിക്കോട് മുക്കം നഗരസഭയില്‍ കോവിഡ് ഡെല്‍റ്റ വകഭേതം സ്ഥിരീകരിച്ചു. ഒരു പുരുഷനും മൂന്ന് സ്ത്രീകള്‍ക്കും ഉള്‍പ്പെടെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മണാശ്ശേരി സ്വദേശികളായ മൂന്നു പേര്‍ക്കും തോട്ടത്തില്‍ കടവില്‍ സ്വദേശിയായ ഒരാള്‍ക്കുമാണ് കോവിഡ് ഡെല്‍റ്റ വകഭേതം ബാധിച്ചത്.

നാല് പേരും രണ്ട് കുടുംബത്തില്‍ നിന്ന് ഉള്ളവരാണ്. മുക്കം ഹെല്‍ത്ത് സെന്ററില്‍ മെയ് 20 ന് ടെസ്റ്റ് നടത്തി വിശദ്ധമായ പരിശോധനയിലാണ് ഡെല്‍റ്റ വകഭേതം കണ്ടെത്തിയത്. ഇരു കുടുംബങ്ങളുടെയും സമീപത്ത് താമസിക്കുന്നവരെ അടുത്ത ദിവസം പരിശോധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.