ജയിലിൽ നിന്നിറങ്ങി മോഷണം -ആനങ്ങാടിയിലെ വ്യപാര സ്ഥാപനങ്ങളിലെ മോഷണപരമ്പര; പ്രതി പിടിയിൽ

Crime Local News

പരപ്പനങ്ങാടി: ആനങ്ങാ ടിയിലെമോഷണം പ്രതിയെ പിടികൂടി പരപ്പനങ്ങാടി പോലീസ്. ജനുവരി 21 പുലർച്ചെ ആനങ്ങാടി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അറേബ്യൻ ടേസ്റ്റി ഫാസ്റ്റ് ഫുഡ്‌ കടയിലെ ലോക്ക് തകർത്തു കടക്കുള്ളിൽ ഉണ്ടായിരുന്ന 62000 രൂപ മോഷണം പോയിരുന്നു. നിരവധി സി സി ടീവി കളും മറ്റും പരിശോധിച്ച് മോഷണം നടത്തിയ താനൂർ പുത്തൻ തെരുവിലെ മൂർക്കാടൻ പ്രദീപി (45) നെ പിടികൂടുകയായിരുന്നു . അറസ്റ്റ് ചെയ്തപ്പോൾ ഇയാളിൽനിന്ന് കണ്ടെടുത്ത മോട്ടോർ സൈക്കിൾ കോഴിക്കോട് നിന്ന് മോഷണം ചെയ്തതാണെന്നും കണ്ടെത്തിയിരുന്നു. താനൂർ, തീരുർ,വളാഞ്ചേരി കൂടാതെ കോഴിക്കോട് ജില്ലയിലെ നിരവധി സ്റ്റേഷനുകളിലും ഇയാൾക്കെതിരെ മോഷണത്തിന് കേസുകൾ നിലവിൽഉണ്ട്. താനൂർ ഡി.വൈ.എസ് .പി വി. വി ബെന്നിയുടെയും പരപ്പനങ്ങാടി എസ് ഐ അരുണിന്റെയും നേതൃത്വത്തിൽ പരപ്പനങ്ങാടി പോലീസും താനൂർ ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്… പ്രതി താനൂർ പൂരപ്പറമ്പ് ഉത്സവം നടക്കുമ്പോൾ പ്രദേശത്തു വീടുകളിലും കടകളിലും മോഷണം നടത്താൻ ഒരുക്കങ്ങൾ നടത്തുമ്പോൾ ആണ് പോലീസ് പിടികൂടിയത്