ഹജ്ജ് യാത്രാ നിരക്ക് കൊള്ളക്കെതിരെ എയർപോർട്ട് മാർച്ച് താക്കീതായി

Breaking Keralam News Politics Religion

കൊണ്ടോട്ടി :കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് വിമാന യാത്രക്ക് കേരളത്തിലെ മറ്റ് രണ്ട് പുറപ്പെടൽ കേന്ദ്രങ്ങളായ കൊച്ചി ,കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള നിരക്കിനേക്കാൾ ഇരട്ടിയിലധികം വർധിപ്പിച്ച എയർഇന്ത്യ നടപടിക്കെതിരെ കേരള മുസ് ലിം ജമാഅത്ത് കരിപ്പൂർ വിമാനത്താവളത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് താക്കീതായി മാറി.
ദേശീയപാത കൊളത്തൂർ വിമാനത്താവള ജംഗ്ഷനിൽ നിന്ന് ആരംഭിച്ച യാത്രയിൽ ആയിരങ്ങളാണ് അണിനിരന്നത്.സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലിയുടെ പ്രാർഥനയോടെ ആരംഭിച്ച മാർച്ചിന് കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുല്ല, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ അബ്ദുർ റഹ് മാൻ ഫൈസി വണ്ടൂർ, അബ്ദുൽ നാസർ അഹ്സനി ഒളവട്ടൂർ, കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ സി പി സൈദലവി ചെങ്ങര,മജീദ് കക്കാട് പി എം മുസ്തഫ കോഡൂർ ,എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം അസ്ഹരി, ബശീർ പറവന്നൂർ, മാളിയേക്കൽ സുലൈമാൻ സഖാഫി, കൂറ്റമ്പാറ അബ്ദുർ റഹ് മാൻ ദാരിമി, ഊരകം അബ്ദുർ റഹ് മാൻ സഖാഫി,സി കെ യു മൗലവി മോങ്ങം , ജി അബൂബക്കർ, പി കെ ബശീർ പടിക്കൽ , ഐ സി എഫ് സാരഥികളായ ബശീർ ഉള്ളണം,ബശീർ ഹാജി നിരോൽ പാലം
, പി കെ അബ്ദുർ റഹ്മാൻ പടിക്കൽ, എസ് എം എ സംസ്ഥാന സെക്രട്ടറി ടി അബ്ദുൽ അസീസ് ഹാജി പുളിക്കൽ, എസ്.എസ് എഫ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് ബുഖാരി, കെ.പി. ജമാൽ കരുളായി,എ കെ കുഞ്ഞീതു മുസ് ലിയാർ, സയ്യിദ് മുർതളതങ്ങൾ ,കുഞ്ഞു മുഹമ്മദ് സഖാഫി പറവൂർ, അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി , ബശീർ അരിമ്പ്ര,മുജീബ് റഹ് മാ ൻ വടക്കേമണ്ണ, ഹസൻ സഖാഫി തറയിട്ടാൽ, ഉസാമത്ത് നേതൃത്വം നൽകി.
മാർച്ച് വിമാനത്താവള കവാട
പരിസരത്ത് പോലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. കാലങ്ങങ്ങളായി കരിപ്പൂർ എയർപ്പോട്ടിനോടു തുടരുന്ന അവഗണ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ ജനകിയ പ്രക്ഷോഭങ്ങൾക്ക് സംഘടന മുന്നിട്ടിറങ്ങുമെന്നും നീതി നിഷേധംവെച്ചുപൊറുപ്പിക്കില്ലെന്നുമുള്ള മുദ്രാവാക്യങ്ങളാണ് പ്രതിഷേധ മാർച്ചിൽ മുഴക്കിയത്. സമാപന
പ്രതിഷേധ സമ്മേളനം സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുള്ള ഉദ്ഘാടനം ചെയ്തു.നാമമാത്ര ചാർജിൻ്റെ കുറവല്ല കരിപ്പൂരിൽ നിന്നുള്ള യാത്രക്കാർക്കും തുല്യതയാണ് ആവശ്യപ്പെടുന്നതെന്നും വലിയ വിമാന സർവ്വീസുകൾ താമസം കൂടാതെ സർവ്വീസാരംഭിക്കനണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ടെൻഡർ നടപടികൾ പുന:പരിശോധിച്ച് ഒരേ ചാർജ് ഈടാക്കാൻ എയർ ഇന്ത്യ തയ്യാറാവണം. ജനവികാരം ഉൾക്കൊള്ളണം. അദ്ദേഹം തുടർന്ന് പറഞ്ഞു. തുടർന്ന് ജില്ല പ്രസിഡൻ്റ് കൂറ്റമ്പാറ അബ്ദുർ റഹ് മാൻ ദാരിമി സംസാരിച്ചു.സി.പി സൈതലവി ചെങ്ങര സ്വാഗതവും പി എം മുസ്തഫ കോഡൂർ നന്ദിയും പറഞ്ഞു തുടർന്ന് എയർപോർട്ട് ഡയറക്ടർക്ക് നിവേദനവും നൽകി.