മകനോടൊപ്പം ഉറങ്ങാൻ കിടന്ന വയോധിക വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

Keralam News

ആലപ്പുഴ: മകനോടൊപ്പം ഉറങ്ങാൻ കിടന്ന വയോധികയെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. നീരേറ്റുപുറം കുമ്മാട്ടി കുഞ്ഞച്ചന്റെ ഭാര്യ അന്ന (75) ആണ് മരിച്ചത്. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് അയൽവാസിയുടെ വീടിന്റെ മുകളിലായിരുന്നു വയോധികയും കുടുംബവും കഴിഞ്ഞിരുന്നത്.

ഇന്നലെ രാത്രി മകൻ ബെന്നിച്ചനോടൊപ്പം ഉറങ്ങാൻ കിടന്നതായിരുന്ന അന്ന. രാത്രി ഒരു മണിയോടെ മകനുണർന്നപ്പോൾ അമ്മയെ കാണാത്തതുകൊണ്ട് അന്വേഷിച്ചപ്പോഴാണ് താഴെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ അന്നയെ കണ്ടെത്തിയത്.