സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക്ഡൗൺ

Keralam News

തിരുവനന്തപുരം: ശനിയും ഞായറും സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ. കോവിഡ് വ്യാപനം വധിക്കാതിരിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണിത്. പരീക്ഷകൾ നടത്തും. പൊതു ഗതാഗതം സാധ്യമല്ല. 18 ശതമാനത്തിനു മുകളിൽ ടിപിആർ ഉള്ള 80 തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ആയിരിക്കും.

15 പേര് മാത്രമേ ഒരേ സമയം അമ്പലങ്ങളിൽ അനുവദിക്കുകയുള്ളൂ. വാഹനങ്ങൾ പാടില്ല. രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ ഹോം ഡെലിവറി മാത്രമായി ഹോട്ടലുകൾക്കും റെസ്റ്ററന്റുകൾക്കും പ്രവർത്തിക്കാം. അതിനോടൊപ്പം പാൽ, പച്ചക്കറി, മത്സ്യം, മാംസം, പഴം, പലവ്യഞ്ജനം, ഭക്ഷ്യോൽപ്പന്നങ്ങൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ട്. പാഴ്‌സൽ മാത്രമായിരിക്കും കള്ളുഷാപ്പുകളിൽ നൽകുക.

കോവിഡിന്റെ രണ്ടാം തരംഗം മുതലാണ് ശനി ഞായറുകളിൽ സംസ്ഥാനം അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്. അഞ്ചു ദിവസത്തെ ഇളവുകൾക്ക് ശേഷമാണിത്. ആളുകൾ കൂടുതൽ പൊതുനിരത്തിലേക് ഇറങ്ങാൻ സാധ്യതയുള്ള ദിവസങ്ങൾ ആയതുകൊണ്ട് തന്നെ രോഗം വ്യാപനം വർധിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് സംസ്ഥാനം വാരാന്ത അടച്ചുപൂട്ടൽ തുടങ്ങിയത്.