ലിഫ്റ്റ് ചോദിച്ചു ബൈക്കിൽ കയറിയ യുവാവ് തന്ത്രത്തിൽ ബൈക്കുമായി കടന്നു

Breaking News

ലിഫ്റ്റ് ചോദിച്ചു ബൈക്കിൽ കയറിയ യുവാവ് തന്ത്രത്തിൽ ബൈക്കുമായി കടന്നുകളഞ്ഞു. കുന്നംകുളത്താണ് സംഭവം.നീലേശ്വരം സ്വദേശി പ്രണവിന്റെ ബൈക്കാണ് നഷ്ട്ടപെട്ടത്.യാത്രാമധ്യേ സന്മനസ്സ് കാണിച്ച പ്രണവിന്ന് 250 സി.സി യുടെ രണ്ടരലക്ഷം രൂപവരുന്ന ഡ്യൂക്ക് ബൈക്ക് ആണ് നഷ്ട്ടപെട്ടത് .

വളയംകുളത്തുവെച്ച് കൈകാണിച്ച ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന യുവാവാണ് ലിഫ്റ്റ് ചോദിച്ച ബൈക്കിൽ കയറിയത്. യാത്രക്കിടെ പ്രണയവുമായി സൗഹൃദത്തിലായതോടെ വിലയേറിയ ബൈക്കോടിക്കാനുള്ള മോഹം പങ്ക്വെച്ചു.കുന്നംകുളം വരെ പ്രണയവുമായി യാത്രതുടർന്നു. കുന്നംകുളത്തുവെച്ചു സാധനം വാങ്ങാൻ പ്രണവ് ഇറങ്ങിയതോടെ ബൈക്കുമായി യുവാവ് സ്ഥലം വിടുകയായിരുന്നു.പ്രണവ് കുന്നംകുളത്തെ പോലീസിൽ പരാതി നൽകി .പോലീസ് അന്നെഷണം ആരംഭിച്ചിട്ടുണ്ട്.