18 ആഴ്ച്ച ഗർഭിണിയായിട്ടും ഒളിംപിക്‌ ട്രയൽസിൽ മത്സരിച്ച് ഹെപ്റ്റാത്ലെറ്റ്

News Sports

18 ആഴ്ച്ച ഗർഭിണിയായിട്ടും യുഎസ് ഒളിമ്പിക് ടീം ട്രയൽസിൽ പങ്കെടുത്തിരിക്കുകയാണ് ഹെപ്റ്റാത്ലെറ്റായ ലിൻഡ്‌സോ ഫ്ളാഞ്ച്. മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ഏതാനും മണിക്കൂർ മുമ്പാണ് താൻ ഗർഭിണിയാണെന്ന കാര്യം അറിയിക്കുന്നത്.

ഹെപ്റ്റാത്തലോൺ വളരെ ബുദ്ധിമുട്ടുള്ള ഒന്ന് തന്നെയാണ്. ഏഴോളം ഘട്ടങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഇനമാണിത്. ഹൈ ജമ്ബ്, ലോങ് ജമ്ബ്, ഷോട്ട് പുട്ട്, 200 മീറ്റര്‍ സിപ്രിന്റ്, 800 മീറ്റര്‍ ഓട്ടം, ഷോട്ട് പുട്ട്, 100 മീറ്റര്‍ ഹര്‍ഡില്‍സ്, എന്നിങ്ങനെയുള്ള ഘട്ടങ്ങളാണ് ഹെപ്റ്റാത്തലോൺ മത്സരത്തിൽ ഉള്ളത്.

ഒളിംപിക്‌സിൽ ഇടം പിടിക്കാനുള്ള സാധ്യത കുറവാണെന്ന് ലിൻഡ്‌സോ പറഞ്ഞു. ഗർഭിണിയായതിൽ സന്തോഷം തന്നെയാണ് എന്നാൽ ഇതോടുകൂടി തന്റെ ട്രാക്ക് കരിയർ അവസാനിക്കുമെന്നതിൽ വിഷമവുമുണ്ടെന്നും കൂട്ടിച്ചേർത്തു. ഗർഭിണിയാകുന്നതിനു മുമ്പ് ഉള്ളതുപോലെ ഇപ്പോ പ്രകടനം കാഴ്ച വെക്കാൻ തനിക്ക് കഴിയില്ല. എന്നാലും സ്ത്രീകൾ എന്തിനും പ്രതാപത്താണ് എന്നത് തെളിയിക്കുന്നതിന് വേണ്ടിയാണ് ഇതിനു മുതിരുന്നത്.

സമൂഹമാധ്യമങ്ങളിൽ ചിലർ ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചിലർ വിമര്ശിക്കുകയുമാണ് ചെയ്തത്. കുഞ്ഞിന്റെ സുരക്ഷയെ ഇത് ബാധിക്കുമെന്നും താൻ സ്വാർത്ഥതയാണെന്നും മറ്റും പറഞ്ഞുള്ള വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ ഡോക്ടറിന്റെ നിർദ്ദേശങ്ങൾ പാലിച്ചും അവരുടെ നീക്ഷണത്തിലുമാണ് താൻ പരിശീലനങ്ങൾ നടത്തിയതെന്നും ലിൻഡ്‌സോ പറഞ്ഞു.