17വയസ്സുകാരിയെ ഗര്‍ഭിണിയാക്കിയ കേസില്‍ 24കാരന്‍ അറസ്റ്റില്‍

Breaking Crime News

പെരിന്തല്‍മണ്ണ: 17വയസ്സുകാരിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 24കാരന്‍ അറസ്റ്റില്‍. മലപ്പുറം എരവിമംഗലം കുറ്റിക്കാട്ടുപറമ്പില്‍ രതീഷ്(24)നെയാണ് പെരിന്തല്‍മണ്ണ പോലീസ് ഞായറാഴ്ച പട്ടാമ്പി റോഡില്‍ നിന്നും അറസ്റ്റുചെയ്തത്.


കഴിഞ്ഞ ഏപ്രില്‍ 25നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ പ്രതി സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പ്രതിയുടെ വീട്ടിലെത്തിച്ച് ലൈംഗീകാതിക്രമത്തിന് വിധേയമാക്കിയെന്നാണ് പരാതി. പെരിന്തല്‍മണ്ണ ശിശു വികസന പദ്ധതി ഓഫീസില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. രണ്ടുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവ് പ്രകാരം സംരക്ഷണ കേന്ദ്രത്തിലാക്കുമാറ്റി