കൈകൊണ്ട് തൊടാതെ വായകൊണ്ട് തൊലി നീക്കി പഴം കഴിക്കും. സലീം പടവണ്ണക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

Local News

മലപ്പുറം: കൈകൊണ്ട് തൊടാതെ വായകൊണ്ട് തൊലി നീക്കി പഴം കഴിക്കും. സലീം പടവണ്ണക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. മഞ്ചേരി മുള്ളമ്പാറ സ്വദേശിയും പുരാവസ്തു ശേഖരണം ഹോബിയാക്കിയ അബ്ദുല്‍ സലീം.പി. എന്ന സലീം പടവണ്ണ കൈകൊണ്ട് തൊടാതെ വായകൊണ്ട് തൊലി നീക്കി പഴം കഴിക്കുന്ന ദി ഫാസ്റ്റസ്റ്റ് ടൈം ഈറ്റ് എ ബനാന നോ ഹാന്‍ഡ് കാറ്റഗറിയുടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് അര്‍ഹനായി.
ഇംഗ്ലണ്ട് സ്വദേശിനിയായ ലിയ ഷട്ട്‌കെവര്‍ 2021 ല്‍ സ്ഥാപിച്ച 20.33 സെക്കന്റസ് റെക്കോര്‍ഡാണ് ഇടുക്കി പീരുമേടില്‍ വെച്ചു നടന്ന അറ്റംപ്റ്റില്‍ 9 ഇഞ്ച് നീളവും 135 ഗ്രാം തൂക്കവും വരുന്ന വാഴപ്പഴം 17.82 സെക്കന്റില്‍ കഴിച്ച് സലീം സ്വന്തം പേരിലാക്കിയത്.
വ്യക്തിഗത ഇനത്തില്‍ ഗിന്നസ് നേടിയവരുടെ സംഘടനയായ
ഓള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് കേരള(ആഗ്രഹ് )
യുടെ സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താര്‍ ആദൂര്‍ സലീം പടവണ്ണയ്ക്ക് ഗിന്നസ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.

1955 ഇല്‍ ആരംഭിച്ച അത്ഭുതങ്ങളുടെ ചരിത്ര പുസ്തകമായ ഗിന്നസിന്റെ 68 വര്‍ഷത്തെ ചരിത്രത്തില്‍ വ്യക്തിഗത ഇനത്തില്‍ നിന്നും കേരളത്തില്‍നിന്ന് ഈ നേട്ടം കൈവരിക്കുന്ന 65 ആമത്തെ വ്യക്തിയും മലപ്പുറം ജില്ലയില്‍ നിന്നും ഗിന്നസ് നേടുന്ന മൂന്നാമത്തെ വ്യക്തികൂടിയാണ് സലീം പടവണ്ണ എന്ന് ഗിന്നസ് സത്താര്‍ ആദൂര്‍ അറിയിച്ചു.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാക്കളുടെ നേട്ടങ്ങള്‍ കേവലം വ്യക്തിപരമായ അഭിനന്ദനങ്ങള്‍ മാത്രമല്ല,ഈ നേട്ടം ഇന്ത്യക്കാരായ ഓരോരുത്തരുടേയും ആണെന്നും അവ നമ്മുടെ രാജ്യത്തിന്റെ മൊത്തത്തിലുള്ള കഴിവും പ്രതിഫലിപ്പിക്കുന്നു.

ഇതിന് മുമ്പ് ഗാന്ധിചിത്രങ്ങള്‍ അടങ്ങിയ പോസ്റ്റ് കാര്‍ഡ് ശേഖരണത്തിന് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ലോക റെക്കോര്‍ഡിന് സലീം പടവണ്ണ അര്‍ഹനായിട്ടുണ്ട്.
സലീമിന്റെ ഫിഫ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ സ്റ്റാമ്പുകളുടെ ശേഖരണം ലോക ശ്രദ്ധ നേടിയവയില്‍ ഒന്നാണ്.
മുള്ളമ്പാറ പടവണ്ണ വീട്ടില്‍ അലി-മറിയുമ്മ എന്നിവരുടെ മകനാണ്.
ഭാര്യ റഷീദ എം സി മക്കള്‍..മുഹമ്മദ് ഷഹിന്‍, ഷസാന, ആയിഷ സുല്‍ത്താന, ജുവൈരിയ.
മഹ്മൂദ് കോതേങ്ങല്‍ മലപ്പുറം,,അഭിഷേക് എം ജെ മഞ്ചേരി,മുഹമ്മദ് ഷഹിന്‍ . പി മഞ്ചേരി എന്നിവര്‍ പ്രസ്സ് മീറ്റിങ്ങില്‍ പങ്കെടുത്തു.