13 കാരിയെ വിവാഹം ചെയ്ത് ഗർഭിണിയാക്കിയ ബസ് ഡ്രൈവർ അറസ്റ്റിൽ

Crime India News

അരിയല്ലൂർ : മൂന്ന് വിവാഹം കഴിച്ചിട്ടും മക്കളില്ലാത്തതുകൊണ്ട് നാലാമത്ത് പതിമൂന്നുകാരിയെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയ ബസ് ഡ്രൈവർ അറസ്റ്റിൽ. ജയകൊണ്ടം ബസ് ഡിപ്പോയിലെ ഡ്രൈവര്‍ ആര്‍. രാധാകൃഷ്ണനാണ് (40) പോലീസിന്റെ കസ്റ്റഡിയിലായത്

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയെ അറസ്റ് ചെയ്യുകയും വിവാഹത്തിന് കൂട്ടുനിന്ന രാധാകൃഷ്ണന്റെ അമ്മ രുക്മിണിക്കെതിരെയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയുടെ എതിര്‍പ്പ് വകവയ്ക്കാതെ രാധാകൃഷ്ണന്‍ പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിക്കുകയായിരുന്നു. പതിമൂന്നുകാരി ഗര്‍ഭിണിയായതോടെ അയല്‍ക്കാര്‍ ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

പോക്‌സോ വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു