വിവാഹ സുദിനത്തില്‍ സഹായധനം കൈമാറി നൊട്ടാലുങ്ങല്‍ കുടുംബം

Local News

മലപ്പുറം : വിവാഹ സുദിനത്തില്‍ സഹായധനം കൈമാറി ചട്ടിപ്പറമ്പ് നൊട്ടാലുങ്ങല്‍ കുടുംബം.വിവാഹ സുദിനത്തില്‍ സാന്ത്വന, ആരോഗ്യ പരിചരണ മേഖലയില്‍ പ്രവൃത്തിക്കുന്ന സംഘത്തിന് സഹായധനം കൈമാറി നൊട്ടാലുങ്ങല്‍ കുടുംബത്തിന്റെ മാതൃക. ഈസ്റ്റ്കോഡൂര്‍ സ്വദേശിയും മുസ് ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റുമായ എന്‍. കുഞ്ഞീതുവിന്റെ മകന്‍ ജാസിറും അന്‍ഷിദയും തമ്മിലുള്ള വിവാഹ വേദിയില്‍ വെച്ചാണ് പി.കെ. സമദ് മാസ്റ്റര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന് തുക കൈമാറിയത്.
എന്‍. കുഞ്ഞീതുവില്‍ നിന്ന് ടി.വി. ഇബ്രാഹീം എം.എല്‍.എ. തുക ഏറ്റുവാങ്ങി.ചടങ്ങില്‍ പൂക്കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഇസ്മായീല്‍, കെ.എന്‍.എ. ഷരീഫ്, അബ്ദുറഹൂഫ് വരിക്കോടന്‍, എം.ടി. ഉമ്മര്‍, ഹനീഫ പാട്ടുപാറ തുടങ്ങിയവര്‍ പങ്കെടുത്തു.