രാജ്യത്ത് കൗമാരക്കാരിലെ വാക്സിനേഷന്റെ രജിസ്ട്രേഷന്‍ ജനുവരി ഒന്നുമുതല്‍

Health India News

ദില്ലി : രാജ്യത്ത് കൗമാരക്കാരിലെ വാക്സിനേഷന്റെ രജിസ്ട്രേഷന്‍ ജനുവരി ഒന്നുമുതല്‍ ആരംഭിക്കും. പതിനഞ്ചിനും പതിനെട്ടിനും ഇടയിലുള്ളവര്‍ക്ക് ജനുവരി ഒന്ന് മുതൽ വാക്സിനേഷനായി കൊവിൻ ആപ്പിൽ രജിസ്റ്റര്‍ ചെയ്ത് തുടങ്ങാം.

സ്കൂൾ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചും രജിസ്ട്രേഷൻ നടത്താമെന്ന് കൊവിൻ ആപ്പ് തലവൻ ആർ എസ് ശർമ്മ പറഞ്ഞു. കൗമാരക്കാരില്‍ കുത്തിവെയ്ക്കുന്നത് കൊവാക്സിൻ ആകാനാണ് സാധ്യത. നാലാഴ്ച്ച ഇടവേളയിൽ രണ്ട് ഡോസ് നൽകുന്ന രീതിയിൽ ആകും വാക്സിനേഷൻ എന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ എൻ കെ അറോറ വ്യക്തമാക്കിയിരുന്നു.

അതേസമയം രാജ്യത്ത് ഒമിക്രോൺ വ്യാപനം കൂടി വരികയാണ്. 578 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്.