ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Keralam News Politics

തിരുവനന്തപുരം : ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിശദീകരിക്കുന്നു . കെ-റെയിൽ പദ്ധതിയെക്കുറിച്ച് യു ഡി എഫ് ഉന്നയിച്ച ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകിയിട്ടില്ല ഇതുവരെ . ചോദ്യങ്ങൾക്ക് മറുപടി പറയാതെ പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

കെ റെയിൽ പദ്ധതി വേണ്ടെന്ന് മുഷ്ക് കാണിച്ചാൽ അംഗീകരിച്ച് നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . നാടിന് ആവശ്യമെങ്കിൽ പദ്ധതി നടപ്പാക്കും. ജനങ്ങളുടെ ന്യായമായ എതിർപ്പ് പരിഗണിക്കും. അല്ലാത്ത നിലപാടിനെ അംഗീകരിക്കില്ല. നവകേരളത്തിന് വേണ്ടിയാണ് കെ റെയിൽ പദ്ധതിയെന്നും വേണ്ട കാര്യം സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി കർശനമായി പറഞ്ഞു .