സൈക്കിൾ വാങ്ങിക്കാൻ കൂട്ടിവെച്ച പൈസക്കുടുക്ക ശിഹാബ് തങ്ങൾ സൗജന്യ ഡയാലിസിസ് സെന്ററിന് സംഭാവന നൽകി കുരുന്ന് ഫിൽസ

Local News Politics

മലപ്പുറം : സൈക്കിൾ വാങ്ങിക്കാനായി സ്വരൂപിച്ചുവെച്ച പൈസക്കുടുക്ക ശിഹാബ് തങ്ങൾ സൗജന്യ ഡയാലിസിസ് സെന്ററിന് സംഭാവന നൽകി മാതൃകയായിരിക്കുകയാണ് കുരുന്ന് ഫിൽസ മണ്ണിശ്ശേരി. മൂന്നുവർഷമായി ഒരുക്കൂട്ടിവെച്ച തന്റെ സമ്പാദ്യം ശിഹാബ് തങ്ങൾ സൗജന്യ ഡയാലിസിസ് സെന്ററിന്റെ സ്വാഗതസംഘം മീറ്റിങ്ങിൽ വെച്ച് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് കൈമാറുമ്പോൾ ഫിൽസയുടെ കുഞ്ഞുമുഖത്ത് തെളിഞ്ഞത് നിറയെ സന്തോഷമായിരുന്നു. കുരുന്നു പ്രായത്തിൽ തന്നെ വലിയ മനസ്സിന് ഉടമയാണെന്ന് തെളിയിച്ച ഫിൽസ മണ്ണിശ്ശേരി മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരിയുടെ മകളാണ്.

2022 ജനുവരി ഒന്നിന് ഉദ്‌ഘാടനം ചെയ്യാനിരിക്കുന്ന ശിഹാബ് തങ്ങൾ സൗജന്യ ഡയാലിസിസ് സെന്ററിന്റെ സ്വാഗതസംഘം മീറ്റിങ് ഉദ്‌ഘാടനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിവ്വഹിച്ചു. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ച പരിപാടിയിൽ കൊന്നോല യൂസുഫ്, ടി.വി. ഇബ്രാഹിം എം.എൽ.എ , നൗഷാദ് കളപ്പാടൻ, നൗഷാദ് മണ്ണിശ്ശേരി, ഡോ കെ.എ പരീത് , ഉമ്മർ ബാവ, കെ.എൻ.എ ഹമീദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മുഖ്യ രക്ഷാധികാരിയായിക്കൊണ്ട് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.