മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്‌പിൽവേ ഷട്ടറുകള്‍ തുറന്ന് തമിഴ്‌നാട്

India Keralam News

മുല്ലപ്പെരിയാർ : ജലനിരപ്പുയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒമ്പത് സ്‌പിൽവേ ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നുവിട്ടു. പെരിയാറിന്റെ തീരത്തുള്ള മഞ്ജുമല, വള്ളക്കടവ്, ചപ്പാത്ത്, ആറ്റോരം, കടശ്ശിക്കാട് പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതോടെ മൂന്ന് ഷട്ടറുകള്‍ അടക്കുകയും ചെയ്തു.

4712 ഘനയടി വെള്ളമാണ് നിലവിൽ ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്. 141.80 അടിയാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്.

9 ഷട്ടറുകള്‍ ഒരുമിച്ച് തുറന്നതോടെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. മതിയായ മുന്നറിയിപ്പ് നല്‍കാതെ ഷട്ടര്‍ തുറക്കുന്നത് വലിയ ബുദ്ധിമുട്ടി സൃഷ്ടിക്കുകയാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.