46 സ്ഥാപനങ്ങൾക്ക് അസ്മി അംഗീകാരം

Local News

ചേളാരി: അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി) യുടെ കീഴിൽ 46 സ്ഥാപനങ്ങൾക്ക് പുതുതായി അംഗീകാരം നൽകി. 28 സ്ഥാപനങ്ങൾ പ്രീ- പ്രൈമറി തലത്തിലും 4 എണ്ണം പ്രൈമറി തലത്തിലുമുള്ളവയാണ്. 14 സ്ഥാപനങ്ങൾ അസ്മി ഇ സി മേറ്റിന് കീഴിലുള്ള പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററുകളാണ്.
ജില്ല തിരിച്ചുള്ള ലിസ്റ്റ് താഴെ. മാംഗ്ളൂർ: സൈൻ അക്കാഡമി,കണ്ണൂർ : ദാറുസ്സലാം ഇസ്ലാമിക് സ്കൂൾ ഉളിക്കൽ, കോഴിക്കോട്: അൽമഫാസ് ഇസ്ലാമിക് ഇംഗ്ലീഷ് മീഡിയം സ്കൂൾ ചോയിമഠം- വേളം, അൽബിദായ ഇംഗ്ലീഷ് സ്കൂൾ കരേക്കാട്, ദാറുസ്സലാം പ്രീ സ്കൂൾ വെള്ളിയോട് – വാണിമേൽ, സൈൻ അസ്മി പ്രീ സ്കൂൾ കണിയാത്ത്, ചിഷ്തിയ്യ അസ്മി പ്രീ സ്കൂൾ കാരന്തൂർ, ക്രസൻറ് സ്കൂൾ മുചുകുന്ന് – സൈൻ അസ്മി ഇസ്ലാമിക് പ്രീ സ്കൂൾ പുവ്വാട്ടുപറമ്പ്, വഹ്ദ ഇസ്ലാമിക് പ്രീ സ്കൂൾ വല്യാട് , പതിയാരക്കര എം.എൽ.പി സ്കൂൾ മാണിയൂർ , അൽസഹറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്സ് ട്രെയിനിംഗ് തിരുവള്ളൂർ, അൽസഹറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്സ് ട്രെയിനിംഗ് കാവും വെട്ടം, സൈൻ അക്കാദമി ഓഫ് ടീച്ചർ കുറ്റ്യാടി, എയിം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്സ് ട്രെയിനിംഗ് താമരശ്ശേരി, സൈൻ ട്രെയിനിംഗ് സെന്റർ ചാലപ്പുറം, ഇഖ്റഅ ഇസ്ലാമിക് വിമൻസ് കോളേജ് പാനൂർ, ദാറുസ്സലാം ടീച്ചേഴ്സ് ട്രെയിനിംഗ് വെള്ളിയോട് – വാണിമേൽ
മലപ്പുറം: അൽഅലിഫ് മോറൽ സ്കൂൾ തെങ്ങും വളപ്പ്, എയിംസ് പബ്ലിക് സ്കൂൾ ആന്റ് ട്രെയിനിംഗ് സെന്റർ എറിയാട് – വണ്ടൂർ, ബുസ്താനുൽ ഉലൂം ഇസ്ലാമിക് പ്രീ സ്കൂൾ വളാഞ്ചേരി, ജന്നതുൽ ഉലൂം പ്രീ പ്രൈമറി സ്കൂൾ കാമശ്ശേരി – എടവണ്ണപ്പാറ, ബദരിയ്യ ഇസ്ലാമിക് പ്രീ സ്കൂൾ ഓലപ്പീടിക- താനൂർ, ലിറ്റ്ൽ ബീ ഇസ്ലാമിക് ഇംഗ്ലീഷ് സ്കൂൾ ഊരോത്ത് പള്ളിയാൽ – കുറ്റിപ്പുറം, ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ താഴെക്കോട്- പെരിന്തൽമണ്ണ, അൽയുസ്റ പ്രീ സ്കൂൾ വേങ്ങര, കെ.എം.ഐ പ്രീ സ്കൂൾ കിഴിശ്ശേരി
നുസ്രത്ത് പ്രീ സ്കൂൾ പുകയൂർ , മമ്പഉൽഹുദ സ്കൂൾ കുഴിച്ചെന- കുറ്റൂർ, വി.ഇ.എം.എച്ച്.എസ് വെങ്ങാലൂർ- തിരുനാവായ
ഒലീവ് ഗ്ലോബൽ എജു വില്ലേജ് കൊടക്കല്ല്, സി.കെ.മേജ് അസ്മി മോറൽ സ്കൂൾ കോട്ടക്കൽ, വൈറ്റ് മൂൺ ഇസ്ലാമിക് പ്രീ സ്കൂൾ മാതാംകുളം- കാടപ്പടി, ട്രൂത്ത് വെ സ്കൂൾ കൊടുമുടി- വളാഞ്ചേരി, പ്രൈഡ് ഹിൽസ് പബ്ലിക് സ്കൂൾ ഇരിമ്പിളിയം, അസ്മി പബ്ലിക് സ്കൂൾ വലമ്പൂർ – അങ്ങാടിപ്പുറം, നജാത് വിമൻസ് കോളേജ് വേങ്ങര, എജു സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്സ് ട്രെയിനിംഗ് വവൂർ, ക്രസൻറ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ചോക്കാട് – നിലമ്പൂർ, ബ്രില്യന്റ് കോളേജ് പടപ്പറമ്പ്. പാലക്കാട് : അൻവാർ പ്രീ സ്കൂൾ താഴെ അരിയൂർ-മണ്ണാർക്കാട്, അൽഅഖ്സ ഇസ്ലാമിക് പ്രീ സ്കൂൾ മേൽമുറി , അൽസബീൽ മോറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓങ്ങല്ലൂർ,
സിം ഈസി മേറ്റ് അലനല്ലൂർ, അസ്മി ടീച്ചർ ട്രെയിനിംഗ് സെന്റർ ഓങ്ങല്ലൂർ.
യോഗത്തിൽ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ.എൻ.എ.എം അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു, കെ മോയിൻകുട്ടി മാസ്റ്റർ ഉൽഘാടനം ചെയ്തു. കൊടക് അബ്ദു റഹ്മാൻ മുസ്ലിയാർ, കെ.കെ.എസ്.തങ്ങൾ വെട്ടിച്ചിറ, പികെ മുഹമ്മദ് ഹാജി, അബ്ദു റഹീം ചുഴലി, അഡ്വ. നാസർ കാളമ്പാറ, മജീദ് പറവണ്ണ എ ഡി മുഹമ്മദ് പി പി പ്രസംഗിച്ചു. സ്ഥാപനങ്ങളുടെ മാനേജ്മെന്റ് കൺവെൻഷൻ മെയ് 8 ന് കോഴിക്കോട്ട് നടക്കും.