ശക്തമായ മഴയ്ക്കു സാധ്യത

Keralam News

സംസ്ഥാനത്ത് തുടർന്ന് മൂന്ന് ദിവസം കൂടി അതിശക്തമായ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബുധനാഴ്ച്ച വരെ യെല്ലോ അലേർട്ടാണ് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ളത്.

ഇടിമിന്നലും കാറ്റോടുകൂടിയ മഴയാണ് ഉണ്ടാവുക. കേരളം തീരത്ത് കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും മത്സ്യതൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം കൊടുത്തു. പക്ഷെ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നടത്തരുതെന്ന നിർദ്ദേശമില്ല