ബ്രണ്ണൻ കോളേജ് വിവാദം; സിപിഐഎം പിൻവാങ്ങി

Keralam News

ബ്രണ്ണൻ കോളേജുമായുള്ള വിവാദത്തിൽനിന്നും സിപിഐഎം പിൻവാങ്ങി. ഈ കാര്യം അറിയിച്ചത് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് .

പറയാൻ പറ്റാത്ത കാര്യങ്ങളാണ് കെപിസിസി അധ്യക്ഷൻ പറഞ്ഞതും അതിനോട് പ്രതികരിച്ചതും. അത് അവിടെ കഴിഞ്ഞുവെന്നും സിപിഐഎം പറഞ്ഞു.

കൂടുതൽ വിവാദങ്ങൾക്ക് വഴിയൊരുക്കി ബ്രണ്ണൻ കോളേജിൽ പഠിച്ചിരുന്ന സമയത്ത് പിണറായി വിജയനെ മർദിച്ച സംഭവം കഴിഞ്ഞ ദിവസമാണ് ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞത്. അതിനെതിരെ കെ സുധാകരന് മുഖ്യമന്ത്രി മറുപടിയും നൽകിയിരുന്നു. സിപിഐഎം പിൻവാങ്ങുന്നത്തിലൂടെ പിന്നീടുണ്ടായ വാക്‌പോരിനാണ് അന്ത്യം ഉണ്ടാകുന്നത്.