നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി നാടുകടത്തി

News

മലപ്പുറം: നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി നാടുകടത്തി.നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ പൊന്നാനി
പോലീസ് സ്റ്റേഷൻ പരിധിയിൽ വണ്ടിപ്പേട്ട എന്ന സ്ഥലത്ത് താമസക്കാരനായ
പാലക്കൽ വീട്ടിൽ റംഷാദ് ( ഗുണ്ടു റംഷാദ് 26),
പെരുമ്പൻ വീട്ടിൽ മുഹമ്മദ്
ഷരീഫ്( 73), മീനാട്ടുകുഴിയിൽ
അബ്ദുൾ ഹകീം (75), എന്നിവരെയാണ് കാപ്പ നിയമം
ചുമത്തി നാടുകടത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസ് ന്റെ പ്രത്യേക റിപ്പോർട്ട് പ്രകാരം തൃശൂർ ഡെപ്യുട്ടി
ഇൻസ്‌പെക്ടർ ജനറലിന്റെ അധിക ചുമതലയുള്ള
ഐ.ജി നീരജ് കുമാർ ഗുപ്ത യാണ് ഉത്തരവിറക്കിയത്. ആറ്
മാസ കാലത്തേയ്ക്കാണ് ഇവർക്കെതിരെ മലപ്പുറം ജില്ലയിൽ പ്രവേശന
വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിൽ വിലക്ക് ലംഘിച്ച് ജില്ലയിലേക്ക് പ്രവേശിച്ചാൽ അറസ്റ്റ് നടപടികൾ സ്വീകരിക്കുന്നതും മൂന്ന് വർഷം വരെ
തടവ് ശിക്ഷ ലഭിക്കാവുന്നതായ കുറ്റവുമാണ്.