70 ലക്ഷം രൂപയുടെ 4 ക്യാപ്സൂൾ സ്വർണവുമായി യുവാവ് കരിപ്പൂരിൽ പിടിയിൽ

News

മലപ്പുറം : 70 ലക്ഷം രൂപയുടെ 4 ക്യാപ്സൂൾ സ്വർണവുമായി യുവാവ് കരിപ്പൂരിൽ പിടിയിൽ . ഇന്നു രാവിലെ
അബുദാബിയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം കൂട്ടായി സ്വദേശിയായ തോടത്ത് സാദിക്കിൽ (40) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 70 ലക്ഷം രൂപ വില മതിക്കുന്ന 1293 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി . സാദിക്ക് തൻ്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു ക്യാപ്സൂലുകളിൽനിന്നും ആണ് കസ്റ്റംസ് ഈ സ്വർണ്ണമിശ്രിതം പിടിച്ചെടുത്തത്. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസിൽ സാദിക്കിന്റെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം സാദിക്കിന്‌ പ്രതിഫലമായി 65000 രൂപയാണ് വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.