പ്രവാസിയെ തോക്ക് ചൂണ്ടി അഞ്ചംഗ സംഘം തട്ടിക്കൊണ്ട് പോയതായി പരാതി

Keralam News

കൊയിലാണ്ടി ഊരാള്ളൂരില്‍ പ്രവാസിയെ തട്ടികൊണ്ടുപോയെന്ന് പരാതി. മാതോത്ത് മിത്തല്‍ അഷ്‌റഫിനെയാണ് തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്. ഇന്ന് രാവിലെ അഞ്ചംഗ സംഘം ഇന്നോവോ കാറില്‍ അഷറഫിന്റെ വീട്ടിലെത്തി തട്ടിക്കൊണ്ടു പോവുയായിരുന്നു. സഹോദരന്‍ സിദ്ദിഖ് ആണ് പരാതിയുമായി കൊയിലാണ്ടി പോലീസിനെ സമീപിച്ചത്.

അഷറഫ് സ്വര്‍ണം എത്തിക്കുന്ന കാരിയര്‍ ആണെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ അഷ്‌റഫ് സ്വര്‍ണം കൊണ്ടുവന്നിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. ആരാണ് ഇതിന് പിന്നിലെന്നത് സംബന്ധിച്ച് ധാരണ ലഭിച്ചിട്ടില്ല. കൊടുവള്ളി രജിസ്‌ട്രേഷനിലുള്ള കാറിലാണ് തട്ടിക്കൊണ്ടുപോയതെന്നാണ് അയല്‍വാസിള്‍ നല്‍കുന്ന മൊഴി. കൊടുവള്ളിയില്‍ നിന്നുള്ള സംഘമാണ് തട്ടിക്കൊണ്ട് പോയതെന്ന കാര്യത്തില്‍ പോലീസ് കൂടുതല്‍ അന്വേഷിക്കും.

കാരിയര്‍മാര്‍ സ്വര്‍ണം കൊടുക്കാതെ മുങ്ങുന്ന സാഹചര്യത്തില്‍ ഇത്തരം സമാനമായ സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള സാഹചര്യത്തിലാണ് തട്ടിക്കൊണ്ട് പോകല്‍ സംഭവിക്കുന്നത്.
രാമനാട്ടുകര സ്വര്‍ണക്കള്ളക്കടത് കേസിന് ശേഷമാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായും പുറത്ത് വരുന്നത്.