വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി

India News

ചെന്നൈ: നടൻ വിജയുടെ ആഡംബര കാറിന് എൻട്രി ടാക്‌സിൽ ഇളവ് ആവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഇത്തരത്തിലുള്ള അഭിനേതാക്കൾ റീൽ ഹീറോകൾ ആവരുതെന്ന വിമർശനത്തിനോടൊപ്പം ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2012 ൽ ഇംഗ്ലണ്ടിൽ നിന്നും ഇറക്കിയ റോൾസ് റോയ്‌സ് ഗോസ്റ്റ് കാറിന്റെ ടാക്‌സിനാണ് ഇളവ് വേണമെന്ന ആവശ്യവുമായി വിജയ് കോടതിയിൽ എത്തിയത്.

ജസ്റ്റിസ് എസ്എം സുബ്രമണ്യനാണ് വിജയുടെ ഹർജി തള്ളിയത്. അതിനു പുറമെ നടനെ വിമർശിക്കുകയും ചെയ്തു. സിനിമകളിലെ സൂപ്പർ ഹീറോകൾ നികുതി അടയ്ക്കാൻ മടിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും പിഴ വിധിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും കോടതി പറഞ്ഞു.