കരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്വകാര്യവല്‍ക്കരിക്കരുത്. ധര്‍ണ്ണ നടത്തി കേരളാ പ്രവാസി സംഘം മലപ്പുറം ഏരിയാ കമ്മറ്റി

Local News

മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്വകാര്യവല്‍ക്കരണത്തിനെതിരെയും സ്വതന്ത്ര സമര സേനാനികളേയും ചരിത്രത്തില്‍ നിന്ന് വെട്ടി നീക്കുന്നതിനുമെതിരെ ഏരിയാ കേന്ദ്ര ങ്ങളില്‍ ആഹ്വാനം ചെയ്ത സായാഹ്ന ധര്‍ണ്ണ സമരം കേരളാ പ്രവാസി സംഘം മലപ്പുറം ഏരിയാ കമ്മറ്റി യുടെ നേത്യത്വത്തില്‍ മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് നടന്നു. ധര്‍ണ്ണ സമരംസി.പി.എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി. അനില്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡണ്ട് പാലോളി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തറയില്‍ ഹംസ. എന്‍.കെ.ഖാലിദ് മേല്‍മുറി .ബഷീര്‍ വലിയങ്ങാടി എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ.രാജേഷ് സ്വാഗതവും . ഇസ്ഹാഖ് ഹാജി നന്ദിയും പറഞ്ഞു.