പതിനഞ്ചു വയസുകാരിക്ക് പീഡനം: എസ് ഐ അറസ്റ്റിൽ

India News

ചെന്നൈ: അമ്മയുടെ അറിവോടെ പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ചതിന് എസ് ഐക്കെതിരെ കേസെടുത്തു. മാധവാരം പോലീസ് സ്റ്റേഷനിലെ എസ് ഐ സതീഷിനെയാണ് അറസ്റ്റ് ചെയ്തതത്. വനിതാ കമ്മീഷനോട് പെൺകുട്ടി പരാതിപെട്ടതിനെ തുടർന്നാണ് അറസ്റ്റ്. സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു.

പോസ്കോ വകുപ്പ് പ്രകാരമാണ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടർന്ന് എസ് ഐയെ സസ്‌പെൻഡ് ചെയ്തു. ഭർത്താവുമായി അകന്ന് സഹോദരിയുടെ വീട്ടിൽ കഴിയുന്ന ഇവർ ഭർത്താവിനെതിരെ കേസ് കൊടുക്കാൻ പോയാണ് എസ് ഐയുമായി സൗഹൃതത്തിലാവുന്നത്. തുടർന്ന് എസ് ഐ എന്നും ഇവരുടെ വീട്ടിലേക്കു വരുമായിരുന്നു. അങ്ങനെയാണ് പെൺകുട്ടി എസ് ഐയുടെ പീഡനത്തിരയാവുന്നത്. സംഭവം കുട്ടി അച്ഛനോട് പറഞ്ഞു. പിന്നീട് വായിച്ച കമ്മീഷനിൽ കേസ് കൊടുക്കുകയും അമ്മയുടെയും മാതൃസഹോദരിയുടെയും അറിവോടെയാണ് പീഡനം നടന്നതെന്ന് തെളിയുകയും ചെയ്ത.