കോവിഡ് പരിശോധന ഇനി മൊബൈൽ ഫോണിലൂടെ

Health News

മൊബൈൽ ഫോണിലൂടെയും ഇനി കോവിഡ് പരിശോധിക്കാം. ഫോണിന്റെ സ്‌ക്രീനിൽ നിന്നും സാംപിൾ ശേഖരിച്ച് പരിശോധിക്കുന്ന രീതിയിലാണ്. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ഒരു പറ്റം ഗവേഷകരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

കൃത്യതയോടുകൂടിയതും ചെലവ് കുറഞ്ഞതുമായ പരിശോധന രീതിയാണ് ഇതിലൂടെ ഈ ഗവേഷകർ മുന്നോട്ടു വെക്കുന്നത്. പി സി ആർ ടെസ്റ്റ് നടത്തി കോവിഡ് സ്ഥിരീകരിച്ച ആളുകളുടെ മൊബൈൽ ഫോണിൽ നിന്നും സ്വാബ്‌ എടുത്ത് പരിശോധിച്ചപ്പോഴും അതെ ഫലം തന്നെയാണ് കിട്ടിയത്. ആന്റിജൻ പരിശോധനയുടെ അത്രതന്നെ കൃത്യത മൊബൈൽ സ്ക്രീൻ ടെസ്റ്റിംഗിനും ഉണ്ടെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. കുറവ് വരുമാനമുള്ള രാജ്യങ്ങൾക്ക് ഇത് വളരെ സഹായകരമാണെന്ന് പറയപ്പെടുന്നു.

അതുപോലെ തന്നെ ആർ ടി പി സി ആർ പോലുള്ള പരിശോധന രീതികൾ ചില ആളുകളിലെങ്കിലും അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ആ അസ്വസ്ഥയിൽ നിന്നുമെല്ലാം മോചനം എന്ന രീതിയിലും ഈ പരിശോധനാ രീതിയെ കാണാം. മാത്രമല്ല പരിസ്ഥിതി സൗഹൃതമായതും ചെലവ് കുറഞ്ഞതുമാണ് ഈ രീതി. അതുകൊണ്ടുതന്നെ കൂടുതൽ ആളുകൾ ഈ പരിശോധനയിലേക്ക് കടക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

മെഡിക്കൽ ഉദ്യോഗസ്ഥരുടെയും ആരോഗ്യപ്രവർത്തരുടേയും സഹായമില്ലാതെ തന്നെ ഈ പരിശോധന ആളുകൾക്ക് ചെയ്യാൻ കഴിയും. ഒരു മിനിറ്റിനു താഴെ മാത്രമാണ് പരിശോധനയുടെ ദൈർഗ്യം. പരിശോധനയുടെ റിപ്പോർട്ടുകൾ ‘ഇ ലൈഫ്’ എന്ന പ്രസ്‌തീകരണത്തിലൂടെയാണ് ഗവേഷകർ മുന്നോട്ടുവെച്ചത്.