കളമശ്ശേരിയില്‍ തോക്ക് പിടികൂടിയ സംഭവത്തില്‍ 18 പേരെ അറസ്റ്റ് ചെയ്തു

Crime News

കളമശ്ശേരിയില്‍ തോക്ക് പിടികൂടിയ സംഭവത്തില്‍ 18 പേരെ അറസ്റ്റ് ചെയ്തു. പിടികൂടിയ 18 ജീവനക്കാരും എസ്.എസ്.വി സെക്യൂരിറ്റി ജീവനക്കാരാണ്. ഇവരുടെ സൂപ്പര്‍വൈസര്‍ വിനോദ് കുമാറും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ജാമ്യമില്ലാ വകുപ്പ് വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. 18 തോക്കുകളാണ് കഴിഞ്ഞ ദിവസം സുരക്ഷാജീവനക്കാരില്‍ നിന്ന് പിടികൂടിയത്. ഇവര്‍ എ.ടി.എമ്മില്‍ പണം നിറക്കുന്നതിന് സുരക്ഷ നല്‍കുന്ന കമ്പനിയിലെ ജീവനക്കാരാണ്. മുംബൈ ആസ്ഥാനമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. തോക്ക് പിടി കൂടിയപ്പോള്‍ ലൈസന്‍സ് ഉണ്ടെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അന്ന് തന്നെ ലൈസന്‍സ് ഇല്ലെങ്കില്‍ കേസെടുക്കുമെന്ന് പോലീസ് ഇവരെ അറിയിച്ചിരുന്നു.

തിരുവനന്തപുരത്തു നിന്ന് തോക്ക് പിടികൂടിയ സംഭവത്തിനു പിന്നാലെയാണ് പോലീസ് തോക്ക് കൈവശം വെക്കുന്നത് സംബന്ധിച്ച പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിനു ശേഷമാണ് കൊച്ചിയില്‍ നിന്ന് തോക്ക് പിടികൂടിയത്.