സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴക്ക് സാധ്യത

Keralam News

സംസ്ഥനത്ത് അടുത്ത മണിക്കൂറുകള്‍ക്കുള്ളില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ ശക്തമായ മഴക്കോ അതിശക്തമായ മഴക്കോ സാധ്യതയുണ്ട്. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവന്തപുരം ആലപ്പുഴ ജില്ലകള്‍ ഒഴികയുള്ള ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം.

ഇടുക്കിയിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറിനിടെ 115.5 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറിനിടെ 64.5 മില്ലിലിറ്റര്‍ മുതല്‍ 115.5 മില്ലിലിറ്റര്‍ വരെയുള്ള മഴക്ക് സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ച താഴ്ന്ന പ്രദേശങ്ങള്‍, ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, നദീതീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത ജാഗ്രത തുടരണമെന്നും കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശമുണ്ട്.