പുതുതലമുറ നാടകത്തിലേക്ക് മടങ്ങണം: പി. സുരേന്ദ്രന്‍

Entertainment News

നിലമ്പൂര്‍:  പുതുതലമുറ നാടകത്തിലേക്ക് മടങ്ങണമെന്ന് കഥാകൃത്ത് പി. സുരേന്ദ്രന്‍.  അടിച്ചമര്‍ത്തപ്പെട്ട ജനത സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി ശബ്ദമുയര്‍ത്തിയത് നാടകങ്ങളിലൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന്റെ ഭാഗമായി നിലമ്പൂര്‍ ബാലന്‍ നാടകോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. കഥാപ്രസംഗങ്ങള്‍ അസ്തമിച്ചപോലെ നാടകങ്ങള്‍ ഇല്ലാതാകുന്ന അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. പാട്ടുത്സവ് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷം വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ്, കൗണ്‍സിലര്‍മാരായ ഡെയ്‌സി ചാക്കോ, റസിയ ബംഗാളത്ത്, പാട്ടുത്സവ് ജനറല്‍ കണ്‍വീനര്‍ യു. നരേന്ദ്രന്‍, എ.ഗോപിനാഥ്, അഡ്വ. ഷെറി ജോര്‍ജ്, പി.വി സനില്‍കുമാര്‍, അനില്‍ റോസ്, സി.കെ മുഹമ്മദ് ഇഖ്ബാല്‍, ഷാജി തോമസ്, വിന്‍സെന്റ് എ ഗോണ്‍സാഗ, ഷബീറലി മുക്കട്ട പ്രസംഗിച്ചു. നിലമ്പൂരിലെ കലാകാരന്‍മാരുടെ തണല്‍ നാടന്‍പാട്ട് സംഘം നാടന്‍പാട്ടുകള്‍ അവതരിപ്പിച്ചു. സാംസ്‌ക്കാരിക സമ്മേളനത്തിനു ശേഷം
കോഴിക്കോട് സങ്കീര്‍ത്തനയുടെ നാടകം ‘പറന്നുയരാനൊരു ചിറക്’ അരങ്ങേറി.ഇന്ന്  വൈകുന്നേരം 7ന് സാംസ്‌ക്കാരിക സമ്മേളനം നടന്‍ നിലമ്പൂര്‍ മണി ഉദ്ഘാടനം ചെയ്യും. നിലമ്പൂര്‍ ബാലന്‍ നാടകോത്സവത്തില്‍ കാളിദാസ കലാകേന്ദ്രത്തിന്റെ ‘പാവവീട്’ അവതരിപ്പിക്കും.