ജീവകാരുണ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍

Crime Keralam News

മലപ്പുറം: വഴിതർക്കവുമായി ബന്ധപ്പെട്ടു വ്ലോഗറും ജീവകാരുണ്യ പ്രവർത്തകനുമായ സുശാന്ത് നിലമ്പൂരിനെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടൂര്‍ പൊലീസാണ് സുശാന്തിനെ അറസ്റ്റ് ചെയ്തത്. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് മർദിച്ചെന്നാണ് അയല്‍വാസി സുഭാഷ് പരാതിപ്പെട്ടത് . പരാതിയുടെ അടിസ്ഥാനത്തിലാണ് സുശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തത് .

സമന്‍സ് അയച്ചിട്ടും സ്റ്റേഷനില്‍ ഹാജരാകാതിരുന്നതിനെതുടര്‍ന്നാണ് പൊലീസ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. തെക്കുംപാടത്തെ സുശാന്തിന്റെ വീട്ടിലെത്തി രാവിലെ 6.30ഓടെയാണ് വണ്ടൂര്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2018 ഫെബ്രുവരി 18 നാണ് കേസിനാസ്പദമായ സംഭവം. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.