അമിതവേഗയിലെത്തിയ കാര്‍ മൂന്നുവാഹനങ്ങളില്‍കൂട്ടിയിടിച്ചു. കടക്കും നാശനഷ്ടം

Local News

മലപ്പുറം : കല്‍പകഞ്ചേരി മേലങ്ങാടിയില്‍ കാര്‍ മൂന്ന് വാഹനങ്ങളില്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. പുത്തനത്താണി ഭാഗത്തുനിന്നും വന്ന കാറാണ് എതിര്‍ദിശില്‍ പോവുകയായിരുന്ന രണ്ടുബൈക്കുകളിലും നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും കൂട്ടിയിച്ചത്. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ കടക്കും നാശനഷ്ടം സംഭവിച്ചു.
ഓട്ടോറിക്ഷ ഡ്രൈവര്‍ കല്‍പകഞ്ചേരി സ്വദേശി കോതങ്കളത്തില്‍ ജലീല്‍, കടയുടമ കല്ലന്‍ ജലീല്‍, ബൈക്ക് യാത്രികരായ വെള്ളച്ചാല്‍ സ്വദേശി സനല്‍, കല്‍പകഞ്ചേരി പഞ്ചായത്ത് വി.ഇ.ഒ ലെനിന്‍ പീറ്റര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ ലെനിന്‍ പീറ്ററിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുങ്ങാത്തുകുണ്ട് സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.