പാലക്കാട് ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു ; ബന്ധു ഒളിവിൽ

Crime Local News

പാലക്കാട്: കോട്ടായിയിൽ ബന്ധുവിന്റെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു. പരിക്കേറ്റ ചൂലന്നൂർ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. കുടുംബ വഴക്കാണ് ആക്രമണത്തിന്റെ കാരണമെന്ന് കോട്ടായി പോലീസിന്റെ പ്രാഥമിക നിഗമനം. അതീവ ഗുരുതരാവസ്ഥയിലുള്ള മണി, സുശീല, ഇന്ദ്രജിത്ത് എന്നിവർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. പ്രതിക്ക് വേണ്ടി പോലീസ് വ്യാപകമായി അന്വേഷണം നടത്തുകയാണ്.