ജംഇയ്യത്തുല്‍ മുദര്‍രിസീന്‍സംസ്ഥാന ദര്‍സ് വാര്‍ഷിക പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു69.21 % വിജയം

Education Keralam News Religion

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ മുദര്‍രിസീന്‍ സംസ്ഥാന പരീക്ഷാ ബോര്‍ഡ് ഫെബ്രുവരി 10, 11 തിയ്യതികളില്‍ നടത്തിയ ദര്‍സ് വാര്‍ഷിക പൊതു പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഇബ്തിദാഇയ്യ, മുതവസ്സിത, ആലിയ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് പൊതുപരീക്ഷ നടന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 4928 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 3411 (69.21 ശതമാനം) പേര്‍ വിജയം കരസ്ഥമാക്കി. ആകെ വിജയിച്ചവരില്‍ 23 പേര്‍ ടോപ് പ്ലസും, 247 പേര്‍ ഡിസ്റ്റിംഗ്ഷനും, 600 പേര്‍ ഫസ്റ്റ് ക്ലാസും, 552 പേര്‍ സെക്കന്റ് ക്ലാസും, 1989 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി. ഇബ്തിദാഇയ്യ വിഭാഗത്തില്‍ 15 പേര്‍ ടോപ് പ്ലസും, 161 പേര്‍ ഡിസ്റ്റിംഗ്ഷനും, 385 പേര്‍ ഫസ്റ്റ് ക്ലാസും, 340 പേര്‍ സെക്കന്റ് ക്ലാസും, 1135 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി. മുതവസ്സിത വിഭാഗത്തില്‍ 4 പേര്‍ ടോപ് പ്ലസും, 67 പേര്‍ ഡിസ്റ്റിംഗ്ഷനും, 145 പേര്‍ ഫസ്റ്റ് ക്ലാസും, 137 പേര്‍ സെക്കന്റ് ക്ലാസും, 556 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി. ആലിയ വിഭാഗത്തില്‍ 4 പേര്‍ ടോപ് പ്ലസും, 19 പേര്‍ ഡിസ്റ്റിംഗ്ഷനും, 70 പേര്‍ ഫസ്റ്റ് ക്ലാസും, 75 പേര്‍ സെക്കന്റ് ക്ലാസും, 298 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി. പരീക്ഷാ ഫലം https://dsarexamportal.vercel.app എന്ന ലിങ്ക് വഴിയും ഇതോടൊന്നിച്ചിച്ചുള്ള ക്യൂ.ആര്‍ കോഡ് വഴിയും ലഭ്യമാവും. ദര്‍സ് വാര്‍ഷിക പൊതുപരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികളെയും അതിന് പ്രാപ്തരാക്കിയ മുദര്‍രിസുമാരെയും മഹല്ല് കമ്മിറ്റിയെയും
സമസ്ത കേരള ജംഇയ്യത്തുല്‍ മുദര്‍രിസീന്‍ സംസ്ഥാന കമ്മിറ്റിയും സംസ്ഥാന പരീക്ഷാ ബോര്‍ഡും അഭിനന്ദിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുദര്‍രിസീന്‍ ജനറല്‍ സെക്രട്ടറി എ.വി അബ്ദുറഹമാന്‍ മുസ്‌ലിയാര്‍, പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ കെ അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, കണ്‍വീനര്‍ ഡോ. സികെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, മെമ്പര്‍ ഇബ്‌റാഹീം ബാഖവി എടപ്പാള്‍ എന്നിവര്‍ സംബന്ധിച്ചു.