അപ്‌ഗ്രേഡ് ആവശ്യവുമായി
ബന്ധപ്പെട്ട് ജനരോഷം ശക്തം

Keralam Local

കാസര്‍കോഡ്: ശിരിബാഗിലു ഗവ:വെല്‍ഫെയര്‍ എല്‍. പി. സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നുള്ള ശബ്ദം ഉയര്‍ന്നിട്ട് കാലങ്ങളേറെ ആയെങ്കിലും സ്‌കൂള്‍ 100 വര്‍ഷം പിന്നിട്ടിട്ടും യാതൊരു പരിഹാരവും ആയില്ലെന്ന് നാട്ടുകാരുടെ പരാതി. ഈ മാസം 29ന് കെ. ഡി. പി. പ്രകാരം ലഭിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ വേണ്ടി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി സ്‌കൂളിലെത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി മന്ത്രിക്ക് ഭീമ ഹരജി നല്‍കുന്നതിന്റെ ഭാഗമായി ഒപ്പ് ശേഖരണം തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ് നാട്ടുകാര്‍. നാടിന്റെ മത, സാമൂഹിക സാംസ്‌കാരിക രംഗത്തെ മുഴുവന്‍ ആളുകളും വളരെ സജീവമായി ഇതില്‍ പങ്കാളികളായി. കാത്തിരിപ്പിന് ഇനിയെങ്കിലും വിരാമം ആവുമെന്നും, അധികൃതര്‍ ഇതിനൊരു പരിഹാരം കാണുമെന്നുമുള്ള ശുഭാപ്തി വിശ്വാസത്തിലാണ് നാട്ടുകാരും, രക്ഷിതാക്കളും, കുട്ടികളും.