ഹരിത പ്രവർത്തകർ തെണ്ടി തിരഞ്ഞു നടക്കുന്നവരെന്ന് നേതാവിന്റെ പരാമർശം; നേരിടുന്നത് വലിയ മാനസിക പീഡനമെന്ന് ഹരിത

Keralam News Politics

പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി ചർച്ചകളിലും നേതാക്കൾ തങ്ങളെ അപമാനിക്കുകയായിരുന്നുവെന്ന് ഹരിത പ്രവർത്തകർ കുറ്റപ്പെടുത്തി. കോഴിക്കോട് അങ്ങാടിയിൽ തെണ്ടി തിരഞ്ഞു നടക്കാൻ വരുന്നവരാണ് ഹരിത പ്രവർത്തകർ എന്ന് നേതാവ് യോഗത്തിനിടെ ആരോപിച്ചു.

വൈകീട്ട് നാലുമണിക്ക് തുടങ്ങി ആറു മണിക്ക് അവസാനിക്കുന്ന ഒരു മീറ്റിങ്ങും, രാത്രി പത്തു മണിക്ക് തുടങ്ങി പന്ത്രണ്ടരയോടെ അവസാനിക്കുന്ന മറ്റൊരു മീറ്റിങ്ങും മാത്രമേ ഉണ്ടായിട്ടുള്ളൂ. അതിനെയാണ് രാവിലെ മുതൽ രാത്രി വരെ നീണ്ട ചർച്ചകൾ എന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ആദ്യത്തെ യോഗത്തിൽ രണ്ടും ഭാഗവും കേട്ട് ഞങ്ങൾ തീരുമാനിക്കാമെന്നും, എവിടെ ഇങ്ങനെയാണെന്നും തരത്തിലുള്ള ധാർഷ്യത്തോടെയുള്ള പ്രതികരണമായിരുന്നു ഉണ്ടായത്. കോഴിക്കോട് അങ്ങാടിയിൽ തെണ്ടി തിരഞ്ഞു നടക്കാൻ വരുന്നവരാണെന്ന് അപമാനിച്ചുകൊണ്ടുള്ള സംസാരങ്ങൾ യോഗത്തിനിടയിലും ഉണ്ടായി.

തുടർന്നുണ്ടായ യോഗങ്ങൾ പലതും മാറ്റിവെച്ചപ്പോൾ പ്രവർത്തകർ കാരണം ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയായി പറഞ്ഞത് കുറച്ചു കാലം കാത്തിരുന്നാൽ എന്ത് സംഭവിക്കുമെന്ന് നോക്കാം എന്നായിരുന്നു. വനിതാ കമ്മീഷൻ പരാതി നൽകിയ സ്ഥിതിക്ക് ചാനൽ ചർച്ചകളിലോ മറ്റേതെങ്കിലും രീതിയിലോ തീരുമാനം ഉണ്ടാക്കുക എന്നും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്.

തങ്ങൾ ഉന്നയിച്ച നിലനിൽപ്പിന്റെ വിഷമം, ആത്മാഭിമാനം, ലിംഗവ്യത്യാസം എന്നീ വിഷയങ്ങളെ ഉൾക്കൊള്ളാനോ മനസ്സിലാക്കാനോ പാർട്ടി തയ്യാറായില്ലെന്ന് ഹരിത പ്രവർത്തകർ. തങ്ങളെ നിരന്തരം പ്രതിയാക്കുകയായിരുന്നു. തങ്ങളെ എല്ലാവരുടെയും മുന്നിൽ കള്ളികളാക്കി കൊണ്ടിരിക്കുകയാണ് പാർട്ടിയിലെ പല നേതാക്കളും. ഇതിനു പിന്നിൽ ഗൂഢമായ ലക്ഷ്യങ്ങളുണ്ട്. അഞ്ചു മാസത്തോളമായി തങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്നത് കടുത്ത മാനസിക പീഡനങ്ങളാണെന്നും അവർ വ്യക്തമാക്കി.