പുലർച്ചെ നടക്കാനിറങ്ങിയ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Crime Keralam News

ചാലക്കുടി: ചാലക്കുടിയിൽ പുലര്‍ച്ചെ നടക്കാനിറങ്ങിയ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വെള്ളാഞ്ചിറ സ്വദേശി അജിത്ത് (27) ആണ് അറസ്റ്റിലായത്. വീടിന് മുന്നിലെ റോഡിലൂടെ പുലർച്ചെ നടക്കുകയായിരുന്ന വീട്ടമ്മയെ ഇരുചക്ര വാഹനത്തില്‍ വന്ന പ്രതി ഉപദ്രവിയ്ക്കാൻ ശ്രമിക്കുകയായിരുന്നു.

വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോൾ വീട്ടില്‍നിന്ന് മകന്‍ ഇറങ്ങി വന്നതോടെ പ്രതി വാഹനമെടുക്കാതെ ഓടി രക്ഷപെടുകയായിരുന്നു. കുറച്ചു കഴിഞ്ഞ് പ്രതി തന്നെ വാഹനം എടുക്കാന്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.