യുവതിക്ക് മദ്യം കലര്‍ത്തിയ ജ്യൂസ് നല്‍കി പീഡിപ്പിച്ചത് പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയിലെ ജീവനക്കാര്‍

Breaking Crime News

പെരിന്തല്‍മണ്ണ: യുവതിക്ക് മദ്യം കലര്‍ത്തിയ ജ്യൂസ് നല്‍കി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത് പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയിലെ ജീവനക്കാര്‍. യുവതിയെ താമസ സ്ഥലത്തേക്ക് വിരുന്നിന് വിളിച്ചുവരുത്തി മദ്യം കലര്‍ത്തിയ ജ്യൂസ് നല്‍കിയ ശേഷം മയക്കിക്കിടത്തി പീഡിപ്പിച്ചതായ യുവതിയുടെ പരാതിയിലാണ് ആശുപത്രിയിലെ ജീവനക്കാരായ അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടില്‍ ജോണ്‍ പി. ജേക്കബ്(39), മണ്ണാര്‍മല കല്ലിങ്ങല്‍ മുഹമ്മദ് നസീഫ്(34) എന്നിവരെ ഇന്നലെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍വെച്ചുള്ള പ്രതികളുടെ സൗഹൃദമാണ് ഇത്തരത്തില്‍ യുവതിയെ പീഡിപ്പിക്കാന്‍ കാരണമായതെന്നാണ് ആരോപണം. രണ്ടാംപ്രതിയായ മുഹമ്മദ് നസീഫ് ജോണ്‍ പി. ജേക്കബിന് പീഡിപ്പിക്കുന്നതിന് സഹായങ്ങള്‍ ചെയ്തുകൊടുക്കുകയുമായിരുന്നുവെന്നാണ് യുവതി നല്‍കിയ മൊഴി.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ജോണിന്റെ പരിയാപുരത്തെ വീട്ടിലേക്ക് വിരുന്നിന് യുവതിയെ ക്ഷണിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് മദ്യം കലര്‍ന്ന ജ്യൂസ് കുടിക്കാന്‍ നല്‍കി. മയക്കികിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായും യുവതി പരാതി നല്‍കി. യുവതിയുടെ പരാതി ലഭിച്ചയുടന്‍ പെരിന്തല്‍മണ്ണ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ് പെരിന്തല്‍മണ്ണ
കിംസ് അല്‍ശിഫ ആശുപത്രിയിലെ ജീവനക്കാരായ പ്രതികളുടെ കൈവശം തോക്കുണ്ടായിരുന്നുവെന്നതും ഈ തോക്കിന് ലൈസന്‍സുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിച്ചു വരികയാണ്.