ജ്വല്ലറിയില്‍ നിന്നും ആഭരണവുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി പിടിയിൽ

Crime India News

ന്യൂഡല്‍ഹി: ജ്വല്ലറിയില്‍ നിന്നും സ്വര്‍ണാഭരണം മോഷ്ടിച്ചുകൊണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥി പോലീസ് കസ്റ്റഡിയിൽ. ഹരിയാനയിലെ റോത്തക് സ്വദേശിയായ പ്രവീണ്‍ (27) ആണ് ഡല്‍ഹിയിലെ കോനാട്ട് പ്ലേസിലുള്ള തനിഷ്‌ക ജ്വല്ലറിയിലെ ആഭരണം മോഷ്ട്ടിച്ചതിന് പിടിയിലായത്.

മോതിരം വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവിന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ജീവനക്കാരി പോലീസിനെ വിവരമറിയിക്കാൻ വേണ്ടി മാറിനിന്ന സമയത്ത് ഒരു മോതിരമെടുത്ത് ജാക്കറ്റിന്റെ പോക്കറ്റില്‍ സൂക്ഷിക്കുകയായിരുന്നു. ജീവനക്കാരി വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് ജ്വല്ലറിയിലെത്തിയതോടെ യുവാവ് ഇറങ്ങിയോടുകയായിരുന്നു.

പിന്നാലെ ഓടിയ പോലീസുകാരന്‍ പ്രതിയെ പിടികൂടുകയും ചെയ്തു.